Type Here to Get Search Results !

Bottom Ad

പട്ടികജാതി- വര്‍ഗ വകുപ്പില്‍ കൂട്ട പിരിച്ചുവിടല്‍: കാലാവധി തീരുംമുമ്പെ പുതിയ നിയമനത്തിന് ഉത്തരവ്

കാസര്‍കോട് (www.evisionnews.in): പട്ടികജാതി- പട്ടിക വര്‍ഗവികസന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി പി.കെ ജയലക്ഷ്മി നടത്തിയ ഉത്തരവ് കാറ്റില്‍ പറത്തി എല്‍.ഡി.എഫ് സര്‍ക്കാര്‍ പുതിയ ജീവനക്കാരെ നിയമിച്ച ഉത്തരവ് വിവാദമാകുന്നു. 

യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ നിയമന കാലാവധി നവംബര്‍ 30ന് അവസാനിക്കുന്നത് വരെ കാത്തുനില്‍ക്കാതെയാണ് പുതിയ നടപടി. ഇതു ചോദ്യം ചെയ്തു കൊണ്ട് തൊഴിലാളികള്‍ കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്നും അനുകൂല ഉത്തരവുണ്ടായിട്ടും കാസര്‍കോട് മാത്രം 15 പുതിയ നിയമനങ്ങളാണ് നടത്തിയതെന്നും പിരിച്ചുവിട്ടവരെ ആരേയും തിരിച്ചെടുത്തില്ലെന്നും പിരിച്ചുവിട്ട ജീവനക്കാര്‍ അറിയിച്ചു. തിരിച്ചെടുക്കാന്‍ കോടതി പുറപ്പെടുവിപ്പിച്ച ഉത്തരവ് അധികൃതരെ കാണിച്ചപ്പോള്‍ പുച്ഛിച്ചു തള്ളുകയായിരുന്നുവെന്നും പകരം ഇടതുപക്ഷ അനുഭാവികളെ പുതിയതായി നിയമിക്കുന്നവരായിരുന്നുവെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. പുതിയ ഉത്തരവ് മരവിപ്പിച്ചില്ലങ്കില്‍ ഉപവാസ സമരമിരിക്കുമെന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ പറയുന്നു.

കാസര്‍കോട് ജില്ലയില്‍ നിന്ന് മാത്രം 88ല്‍പ്പരം പ്രമോട്ടര്‍മാരെയാണ് ഇടതു സര്‍ക്കാര്‍ പിരിച്ചുവിട്ടത്. പുതുതായി തെരഞ്ഞെടുത്തവര്‍ പ്രവര്‍ത്തന പരിചയമില്ലാത്തവരാണെന്നും പിന്നോക്ക വിഭാഗങ്ങള്‍ക്ക് സഹായം എത്തിച്ചു കൊടുക്കാന്‍ പര്യാപ്തമുള്ളവരല്ലെന്നും ആക്ഷേപമുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad