കാസര്‍കോട് (www.evisionnews.co): കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുളള സലഫി മദ്രസകളിലെ അധ്യാപകര്‍ക്ക് ജില്ലാ മദ്രസാ കോംപ്ലക്‌സ് സംഘടിപ്പിക്കുന്ന ഏകദിന ശില്‍പശാല നാളെ രാവിലെ 10മണിക്ക് കാസര്‍കോട് ടൗണ്‍ സലഫി സെന്ററില്‍ നടക്കും.
ജില്ലാ കണ്‍വീനര്‍ ഹാരിസ് ചേരൂര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കോംപ്ലക്‌സ് കണ്‍വീനര്‍ ഇസ്ഹാഖ് മൗലവി അധ്യക്ഷത വഹിക്കും. ഷറഫുദ്ദീന്‍ ഫാറൂഖി, നാസര്‍ ഫാറൂഖി, അബ്ദുല്‍ റഊഫ് മദനി ക്ലാസെടുക്കും. എ.പി സൈനുദ്ദീന്‍, ഡോ: കെ.പി അഹമ്മദ്്, മുഹമ്മദ് കുഞ്ഞി മാസ്തിക്കുണ്ട്, ഷെയ്ഖ് മൊയ്തീന്‍, സമീര്‍ മൗലവി, ഷരീഫ് മദനി സംബന്ധിക്കും.
Post a Comment
0 Comments