Type Here to Get Search Results !

Bottom Ad

കുമ്പള തീരദേശ മേഖലയില്‍ ആള്‍മറയില്ലാത്ത കിണറുകള്‍ നിരവധി: പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍

കുമ്പള (www.evisionnews.in): കുമ്പള പഞ്ചായത്ത് പരിധിയിലെ തീരദേശ മേഖലകളില്‍ ആള്‍മറയില്ലാത്ത കിണറുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. തെങ്ങുകള്‍ക്ക് വെള്ളം എടുക്കാനെന്ന പേരിലാണ് ആള്‍മറ കെട്ടാതെ കിണറുകള്‍ കുഴിച്ചിടുന്നത്. കുട്ടികളും മറ്റും കളിക്കുന്ന സ്ഥലത്താണ് ഇത്തരം കിണറുകള്‍ ഏറെയുള്ളതും. ജില്ലയില്‍ തന്നെ ആള്‍മറയില്ലാത്ത കിണറുകളില്‍ വീണ് കുട്ടികള്‍ മരിച്ച സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. 

കുമ്പള, കോയിപ്പാടി, കൊപ്പളം തീരദേശ റോഡില്‍ വെളിച്ചമില്ലാത്തതും ഏറെ അപകട ഭീഷണി ഉയര്‍ത്തുന്നു. തീരദേശത്തെ വഴികളിലൂടെ നടക്കുമ്പോള്‍ കുട്ടികളുടെ കണ്ണുതെറ്റിയാല്‍ കിണറില്‍ വീഴുമെന്ന അപകട ഭീഷണിയാണ് നിലനില്‍ക്കുന്നത്. രാത്രികാല മദ്രസാ പഠനം കഴിഞ്ഞ് കുട്ടികള്‍ നടന്നുപോകുന്ന വഴികളില്‍ ആള്‍മറയില്ലാത്ത കിണറുകള്‍ കുഴിച്ചിടുന്നത് വന്‍ ദുരന്തത്തിന് കാരണമാകുമെന്നാണ് പരിസരവാസികള്‍ പറയുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad