കൊച്ചി (www.evisionnews.in): മാഡം കാവ്യാമാധവനാണെന്ന പള്‍സര്‍ സുനിയുടെയും ലിബര്‍ട്ടി ബഷീറിന്റെയും വെളിപ്പെടുത്തലിന്റെ പിന്നാലെ കാവ്യയെ വീണ്ടും ചോദ്യം ചെയ്ത് മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണം സംഘം തുടങ്ങി. ഇന്നോ നാളെയോ നടിയെ വിളിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
നേരത്തേ രണ്ടുതവണ കാവ്യയെ ചോദ്യം ചെയ്തിരുന്നു. അന്ന് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി പൊട്ടിക്കരയുകയായിരുന്നു കാവ്യ. ഇതേതുടര്‍ന്ന് വീണ്ടും വിളിപ്പിക്കുമ്പോള്‍ വരണമെന്ന് ആവശ്യപ്പെട്ടാണ് നടിയെ എ.ഡി.ജി.പി സന്ധ്യ വിട്ടത്.
ചോദ്യം ചെയ്യുമെന്ന് ഉറപ്പായതോടെ നടി അഭിഭാഷകരില്‍ നിന്ന് ഉപദേശം തേടി. അറസ്റ്റിനുള്ള സാധ്യത, മുന്‍കൂര്‍ ജാമ്യാപേക്ഷ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചചെയ്തതായണ് സൂചന. കാവ്യയെ പ്രതിയല്ലെങ്കില്‍ സാക്ഷിയെങ്കിലുമാക്കാനുള്ള നീക്കത്തിലാണ് പോലീസ്. കാവ്യയെ സാക്ഷിയാക്കി ദിലീപിന്റെ കുരുക്ക് കൂടുതല്‍ മുറുക്കാനാണ് പോലീസ് ശ്രമം. പള്‍സര്‍ സുനിക്ക് കാവ്യയുമായി നല്ല ബന്ധമാണുള്ളതെന്നും കാക്കനാട് മാവേലിപുരത്തെ നടിയുടെ വസ്ത്രാലയത്തില്‍ സുനി എത്തിയതും പോലീസ് തെളിവുസഹിതം പിടിച്ചെടുത്തിട്ടുണ്ട്.
Post a Comment
0 Comments