Type Here to Get Search Results !

Bottom Ad

പെര്‍മുദെയിലെ വീട്ടില്‍ നിന്ന് മോഷണംപോയ 18.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കര്‍ണാടകയില്‍ കണ്ടെത്തി

കുമ്പള(www.evisionnews.in): പെര്‍മുദെ മണ്ടേക്കാപ്പിലെ അബൂബക്കറിന്റെ വീട്ടില്‍ നിന്നും മോഷണം പോയ 18.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കര്‍ണാടകയില്‍ കണ്ടെത്തി. കട്ടത്തടുക്കയിലെ അബ്ദുല്ലക്കുഞ്ഞിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ റിമാണ്ടിലായിരുന്ന മഞ്ചേശ്വരം കുടുക്കയിലെ മുഹമ്മദ് ഷിഹാബ് (21), ദേര്‍ളക്കട്ട മഞ്ഞനാടിയിലെ മുദസിര്‍ എന്ന മുദ്ദ(22), മഞ്ഞനാടിയിലെ അന്‍സാഫ് (20) എന്നിവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കവര്‍ന്ന ആഭരണങ്ങള്‍ സംബന്ധിച്ചുള്ള വിവരം ലഭിച്ചത്. 
 
മൂന്നരപവന്‍ സ്വര്‍ണാഭരണം മുദസിറിന്റെ വീട്ടില്‍ സൂക്ഷിച്ച നിലയിലായിരുന്നു. 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉള്ളാളിലെ ജ്വല്ലറി വര്‍ക്സില്‍ നിന്നാണ് കണ്ടെത്തിയത്. കട്ടത്തടുക്കയിലെ അബ്ദുല്ല കുഞ്ഞിയുടെ വീട്ടില്‍ നിന്ന് കവര്‍ന്ന 15 പവന്‍ സ്വര്‍ണാഭരണങ്ങളും ഇവിടെ നിന്നാണ് കണ്ടെത്തിയത്. അതേസമയം മഞ്ചേശ്വരം കുടുക്കയിലെ ഷിഹാബ് പയ്യന്നൂരിലെ എ.ടി.എം കൗണ്ടറില്‍ കവര്‍ച്ച നടത്തിയ കേസിലും പ്രതിയാണെന്ന് പൊലീസ് സംശയിക്കുന്നു. ഇവിടെ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ ഷിഹാബിന്റെ വിരലടയാളവുമായി സാമ്യമുള്ളതാണ്. ഇതേ തുടര്‍ന്ന് ഷിഹാബിനെ ചോദ്യം ചെയ്യുന്നതിനായി പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്റ് ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad