Type Here to Get Search Results !

Bottom Ad

കവിയൂര്‍ കേസിലെ ഉന്നതതല ബന്ധം: ക്രൈം ചീഫ് എഡിറ്ററില്‍നിന്ന് സി.ബി.ഐ തെളിവെടുക്കും

 
കൊച്ചി (www.evisionnews.co): തിരുവല്ല കവിയൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട അനഘയുടെയും നാരായണന്‍ നമ്പൂതിരിയുടെയും കുടുംബത്തിന്റെയും ദുരൂഹമരണത്തിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈം ചീഫ് എഡിറ്ററില്‍ നിന്ന് സി.ബി.ഐ മൊഴിയെടുക്കും. കൊച്ചി സി.ബി.ഐ ഓഫീസില്‍25ന് ഹാജാരാകാനാണ് ക്രൈം ചീഫ് എഡിറ്റര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
 
കവിയൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട അനഘയുടെയും കുടുംബത്തിന്റെയും മരണത്തിന് പിന്നില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരി, സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.എ ബേബി, മകന്‍ അശോക്, കോട്ടയം പോലീസ് സൂപ്രണ്ടായിരുന്ന ഗോപിനാഥ്, സിനിമ നിര്‍മാതാവ് സജി നന്ത്യാട്ട് എന്നിവര്‍ക്ക് പങ്കുണ്ടെന്ന രേഖകള്‍ ക്രൈം ചീഫ് എഡിറ്റര്‍ നേരത്തെ സി.ബി.ഐക്ക് സമര്‍പ്പിച്ചിരുന്നു.
 
പതിനാറ് വയസുകാരിയായിരുന്ന അനഘയെ നാരായണന്‍ നമ്പൂതിരി ലൈംഗികമായി പീഡിപ്പിച്ചതാണെന്നും നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തതാണെന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ടായിരുന്നു സി.ബി.ഐ കോടിതില്‍ സമര്‍പ്പിച്ചിരുന്നത്. ക്രൈം ചീഫ് എഡിറ്ററുടെ വാദം അംഗീകരിച്ച് കോടതി സി.ബി.ഐ റിപ്പോര്‍ട്ട് തള്ളിയിരുന്നു. അച്ഛന്‍ മകളെ പീഡിപ്പിച്ചുവെന്ന കെട്ടുകഥ ഉണ്ടാക്കിയ ഡി.വൈ.എസ്.പി നന്ദകുമാരന്‍ നായര്‍ക്കെതിരെ അന്ന് രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
 
ബിനീഷ് കോടിയേരി, എം.എ ബേബി, എം.എ ബേബിയുടെ മകന്‍ അശോക്, കോട്ടയം പോലീസ് സൂപ്രണ്ടായിരുന്ന ഗോപിനാഥ്, സിനിമ നിര്‍മാതാവ് സജി നന്ത്യാട്ട് എന്നിവരെക്കുറിച്ച് സി.ബി.ഐ അന്വേഷിച്ചിട്ടില്ലെന്നും നാരായണന്‍ നമ്പൂതിരിയും കുടുംബവും കൊല്ലപ്പെട്ടതാണെന്നും ഇതിനുള്ള തെളിവുകള്‍ സി.ബി.ഐക്ക് സമര്‍പ്പിക്കാമെന്നും കോടതിയില്‍ വാദിച്ചതിനെ തുടര്‍ന്ന് തുടരന്വേഷണത്തിന് സി.ബി.ഐ കോടതി ഉത്തരവിട്ടിരുന്നു. സിബിഐ കുറ്റപത്രത്തില്‍ ലതാ നായരെ മാത്രമാണ് പ്രതിയാക്കിയിരുന്നത്. തെളിവ് ഹാജരാക്കാനും മൊഴിയെടുക്കാനുമാണ് ക്രൈം ചീഫ് എഡിറ്ററെ സി.ബി.ഐ. എറണാകുളം സിബിഐ ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad