Type Here to Get Search Results !

Bottom Ad

കുഞ്ചത്തൂര്‍ പദവില്‍ വീട്ടില്‍ നിന്നും 65 പവനും മുക്കാല്‍ ലക്ഷം രൂപയും റാഡോ വാച്ചും കവര്‍ന്നു

കാസര്‍കോട്:(www.evisionnews.co)കുഞ്ചത്തൂര്‍ പദവില്‍ വീട്ടില്‍ നിന്നും 65 പവനും മുക്കാല്‍ ലക്ഷം രൂപയും റാഡോ വാച്ചും കവര്‍ന്നു.വ്യാപാരിയും ഭാര്യയും മൂന്നു മക്കളും ഉറങ്ങിക്കിടന്ന മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 110 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 70,000 രൂപയും കൊള്ളയടിച്ചത്.ഹൊസങ്കടിയിലെ പാല്‍ മൊത്ത വ്യാപാരി അബ്‌ദുല്‍ മുനീറിന്റെ മഞ്ചേശ്വരം, കുഞ്ചത്തൂര്‍പദവിലെ ഇരുനില വീട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ്‌ വന്‍ കവര്‍ച്ച നടന്നത്‌.


അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ്‌ കവര്‍ച്ചക്കാര്‍ വീട്ടിനകത്തു കടന്നത്‌. പിന്നീട്‌ ദമ്പതികളും മക്കളും ഉറങ്ങി കിടന്നിരുന്ന കിടപ്പുമുറിയിലെത്തി അലമാരയില്‍ ഒരു പെട്ടിക്കകത്താക്കി വച്ചിരുന്ന സ്വര്‍ണ്ണവും പണവും കൈക്കലാക്കി കടന്നു കളയുകയായിരുന്നു.എല്ലാ ദിവസവും പുലര്‍ച്ചെ ,മൂന്നു മണിക്ക് അബ്ദുല്‍മുനീര്‍ പാല്‍ വിതരണത്തിനായി പോകാറുണ്ട്. ഇന്നും പുലര്‍ച്ചെ മൂന്ന് മണിയോടെ ഭാര്യ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടെങ്കിലും ഭര്‍ത്താവ് പാല്‍ വിതരണത്തിന് പോവുകയാണെന്നാണ് കരുതിയത്. എന്നാല്‍ അബ്ദുല്‍മുനീര്‍ ഇന്ന് നാല് മണിക്ക് ശേഷമാണ് പാല്‍ വിതരണത്തിന് പോയത്. പോകുമ്പോള്‍ വീട്ടില്‍ കവര്‍ച്ച നടന്നത് അബ്ദുല്‍ മുനീര്‍ അറിഞ്ഞിരുന്നില്ല. ഭാര്യ ഉണര്‍ന്ന് അടുക്കളയിലേക്ക് പോയപ്പോഴാണ് വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. ബന്ധുവിന്റെ ആഭരണമാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ഇതാണ് നഷ്ടപ്പെട്ടത്. വിരലടയാള വിദഗ്ധര്‍ എത്തി പരിശോധിച്ചുവരുന്നു. കു മ്പള സി.ഐ വി.വി മനോജിന്റെ നേതൃത്വത്തില്‍ പൊ ലീസ് അന്വേഷിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad