ഹൊസങ്കടി: (www.evisionnews.co) ആള്‍ക്കാര്‍ നോക്കിനില്‍ക്കെ കൂലിപണിക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. മിയാപദവ്, കെദങ്കാടുവിലെ പരേതനായ കൊറഗ മൂല്യയുടെ മകന്‍ നാരായണമൂല്യ(50)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഹൊസങ്കടി റെയില്‍വെ ഗേറ്റിനു സമീപത്താണ് സംഭവം. ട്രെയിന്‍ കടന്നുപോകാനായി ഗേറ്റിട്ട സമയത്ത് ബസില്‍ നിന്നു ഇറങ്ങി, മറുവശത്തേയ്ക്കു നടക്കുന്നതിനിടയിലെത്തിയ ട്രെയിനിടിച്ചാണ് അപകടം. നാരായണ മൂല്യ സംഭവസ്ഥലത്തു തന്നെ മരിച്ചു. കമലയാണ് മാതാവ്. രത്നാവതി ഭാര്യയും ജയശ്രീ, ജിതേഷ് മക്കളും.
Post a Comment
0 Comments