Type Here to Get Search Results !

Bottom Ad

മെട്ടമ്മല്‍ ജലോത്സവം: പ്രചാരണ റെയ്ഡിംഗ് സംഘത്തിന് ആലപ്പുഴയില്‍ ഉജ്വല വരവേല്‍പ്

തൃക്കരിപ്പൂര്‍ (www.evisionnews.co): തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ബ്രദേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ അഞ്ചിന് നടക്കുന്ന ജലോത്സവത്തിന്റെ പ്രചാരണ ഭാഗമായി തലസ്ഥാനത്ത് നിന്നും പുറപ്പെട്ട സൈക്കിള്‍ റൈഡര്‍മാര്‍ക്ക് ലോകപ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ നാട്ടില്‍ സ്വീകരണം നല്‍കി. എം.ബി.എം റൈഡേഴ്‌സിലെ കെ. നൗഫലിന്റെ നേതൃത്വത്തില്‍ ആലപ്പുഴയിലെത്തിയ ഏഴംഗ സംഘത്തെ നെഹ്‌റു ട്രോഫി വള്ളംകളി സംഘാടക സമിതിയിലെ നിര്‍വാഹക സമിതി അംഗമായ കെ. അല്‍ത്താഫ്, ആലപ്പുഴ മുനിസിപ്പല്‍ കായിക സ്ഥിരം സമിതി അധ്യക്ഷന്‍ എ.എം മനു, നെഹ്റു ട്രോഫിയില്‍ പങ്കെടുത്ത ഫ്രണ്ട്‌സ് ബോട്ട് ക്ലബ് ക്യാപ്റ്റന്‍ ബൈജു കുടിലന്‍, നെഹ്‌റു ട്രോഫി വള്ളംകളിയുടെ സ്റ്റാര്‍ട്ടര്‍ സി.പി തോമസ്, അവതാരകനായ ജോസഫ് എളംകുളം എന്നിവരുടെ നേതൃത്വത്തിലാണ് കിഴക്കിന്റെ വെനീസില്‍ സ്വീകരണം നല്‍കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad