ചെമ്മനാട് (www.evisionnews.co): മുസ്‌ലിം ലീഗിനെയും ചന്ദ്രികയെയും ആത്മാര്‍ത്ഥമായി സ്‌നേഹിച്ച വ്യക്തിത്വമാണ് ഹസന്‍ കുട്ടിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി. ചെമ്മനാട് മേഖലയില്‍ മുസ്‌ലിം ലീഗ് വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചെമ്മനാട് യൂണിറ്റ് സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എം മുസ്തഫ അധ്യക്ഷത വഹിച്ചു. സി.എച്ച് സാജു സ്വാഗതം പറഞ്ഞു. എ.ബി മുനീര്‍, ഹമീദ് സീസണ്‍, പി.എം അബ്ദുല്ല, സി.എച്ച് റഫീഖ്, കെ.ടി നിയാസ്, എസ്.എ സഹീദ്, മുഹമ്മദലി, കെ. മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
Post a Comment
0 Comments