Type Here to Get Search Results !

Bottom Ad

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ച് യുവാവ് അധ്യാപികയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി


ബംഗളുരു: (www.evisionnews.co)  ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ച് യുവാവ് അധ്യാപികയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. അധ്യാപികയായ കെജി സുനന്ദനയാണ് (50) അപകടത്തിന് ഇരയായത്. വ്യവസായ പങ്കാളിയായ യുവാവാണ് അധ്യാപികയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ബംഗളുരുവില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ മഗാഡി താലൂക്കിലെ ഷംബെയ്നാപല്യയിലാണ് സംഭവം.
അപകടത്തെ തുടര്‍ന്ന് 50 ശതമാനത്തിലധികം പൊള്ളലേറ്റ സുനന്ദയെ ഗുരുതരാവസ്ഥയില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വ്യവസായ പങ്കാളിയായ രേണുകാരാധ്യയാണ് സുനന്ദയെ പരുക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സുനന്ദ സാമൂഹ്യശാസ്ത്രം ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം ഉണ്ടായത്. ഏകദേശം രണ്ട് മണിയോടെ യുവാവ് ക്ലാസിലേക്ക് കയറിവന്ന് സുനന്ദയോട് ദേഷ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സുനന്ദ യുവാവിനോട് ക്ലാസിന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു കുപ്പി തുറന്ന് മണ്ണെണ്ണ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഭയപ്പെട്ട കുട്ടികള്‍ ക്ലാസില്‍ നിന്ന് ഇറങ്ങി ഓടുകയും അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ എത്തിയാണ് സുനന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുനന്ദ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad