ചെര്‍ക്കള : (www.evisionnews.co) ചെങ്കള പഞ്ചായത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് സംഘം മിന്നല്‍ പരിശോധന നടത്തി പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ചെര്‍ക്കള ടൗണില്‍ ഉച്ചക്ക് ശേഷം തുറക്കുന്ന ഹോട്ടലില്‍ നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള പൊരിച്ച കോഴിയും പൊറോട്ട മാവും പിടിച്ചെടുത്തവയില്‍ പെടും. ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞു. ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രവീന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഭാസ്‌ക്കരന്‍, രാജേഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Post a Comment
0 Comments