Type Here to Get Search Results !

Bottom Ad

മോഹന്‍ ഭാഗവത് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത് ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി


തിരുവനന്തപുരം: (www.evisionnews.co) സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് കര്‍ണ്ണകി അമ്മന്‍ സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത് ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാലയങ്ങളില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ഗ്ഗരേഖ ഇറക്കിയിട്ടുണ്ട്. അതിലെ വ്യവസ്ഥകള്‍ ഈ സ്‌കൂളില്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്.

സ്‌കൂളില്‍ മുഖ്യാതിഥിയായെത്തിയ മോഹന്‍ ഭാഗവത് ഒമ്പതുമണിയോടെ പതാക ഉയര്‍ത്തി. അധ്യാപകരും വിദ്യാര്‍ഥികളും ആ സമയം സ്‌കൂളില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ദേശീയഗാനത്തിന് പകരം വന്ദേമാതരം ആലപിച്ചു. തുടര്‍ന്ന് ആരോ നിര്‍ബന്ധിച്ചതിനാല്‍ ദേശീയഗാനവും ആലപിച്ചു. വിഷയം വിവാദമായപ്പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വീണ്ടും പതാക ഉയര്‍ത്തി. ആ സമയം മറ്റാരും ഉണ്ടായിരുന്നില്ല. ദേശീയഗാനവും ആലപിച്ചില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്.

ഒരു സ്‌കൂളില്‍ രണ്ട് തരത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. ഇതെല്ലാം ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad