Type Here to Get Search Results !

Bottom Ad

കേരള പ്രവാസി ലീഗ് കളക്‌ട്രേറ്റ് ധർണ്ണ 22 ന്

കാസർകോട് :(www.evisionnews.co) രാജ്യത്തിന്റെ പുരോഗതിക്കും,വളർച്ചക്കും വേണ്ടി സേവനമർപ്പിച്ച പ്രവാസി സൂഹത്തോട് കേന്ദ്ര-കേരള സർക്കാറുകൾ കാണിക്കുന്ന അവഗണയിൽ പ്രതിഷേധിച്ചും, പ്രവാസി സമൂഹത്തിന്റെ പുനരധിവാസത്തിന് അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടും (2017) ഓഗസ്റ്റ് 22 ന് രാവിലെ 10 മണിക്ക് കളക്‌ട്രേറ്റ് ധർണ്ണ നടത്താൻ കേരള പ്രവാസി ലീഗ്ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
ധർണ്ണ വിജയിപ്പിക്കാൾ കീഴ് ഘടകങ്ങൾ നിർദ്ദേശം നൽകി. പ്രസിഡണ്ട് എ.പി.ഉമ്മർ അധ്യക്ഷത വഹിച്ചു.ഖാദർ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു.
കാപ്പിൽ മുഹമ്മദ് പാഷ, ഖാദർ ഹാജി ചെങ്കള, ബി.എം.എ.ഖാദർ , എരോൽ മുഹമ്മദ് കുഞ്ഞി, ടി.എ.അസീസ്, കൊവ്വൽ അബദുൾ റഹ്മാൻ, ജാഫർ എരിയാൽ ,മളിയിൽ അബദുല്ല കുഞ്ഞി, എസ്.എം ശാഫി ഹാജി, ഹസ്സൻ നെക്കര, എൻ.എ മാഹിൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad