Type Here to Get Search Results !

Bottom Ad

ലൈഫ് ഭവന തട്ടിപ്പ്: മംഗൽപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സായാഹ്ന ധർണ നടത്തി

ഉപ്പള :(www.evisionnews.co) കേരള സർക്കാരിന്റെ ലൈഫ് ഭവന പദ്ധതി തട്ടിപ്പിനെതിരെ യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. ഇത്തരം തെറ്റായ തീരുമാനങ്ങള്‍ പിന്‍വലിച്ച് അടിയന്തിരമായി വീടില്ലാത്തവര്‍ക്ക് വിട് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ കൈ കൊള്ളണമെന്ന്സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ ആവശ്യപ്പെട്ടു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഉമ്മർ 'ബൈങ്കിമൂല അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം ബി യൂസഫ്, എം എസ് എഫ് മണ്ഡലം ട്രഷറർ റഹ് മാൻ പള്ളം, സൈൻ യു കെ, ഇസ്മായിൽ ഒളയം, അക്ബർ ഫിർദൗസ് നഗർ, ഇർഷാദ് മള്ളംങ്കൈ, താഹിർ ഉപ്പള, മഷൂഖ്‌ ഉപ്പള, ഷമീർ ഇൻവിൻ, നമീസ് കുട്ടക്കോട്ടി തുടങ്ങിയവർ സാംസാരിച്ചു. ജനറൽ സെക്രട്ടറി പി വൈ ആസിഫ് ഉപ്പള സ്വാഗതവും, ലത്തീഫ് പത്വാടി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad