Type Here to Get Search Results !

Bottom Ad

മല്ലംവാർഡിൽ സമ്പൂർണ്ണശുചിത്വ പ്രഖ്യാപനം നടത്തി.

മുളിയാർ:(www.evisionnews.co)സ്വന്തം ശുചിത്വത്തോടൊപ്പം സാമൂഹ്യചുറ്റുവട്ട ശുചിത്വത്തിലേക്ക് ജനങ്ങളുടെ ചിന്തയും പ്രവർത്തിയും മറേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും, വരും തലമുറകൾക്ക് കൂടി ജീവിക്കാൻ ഭൂമിയെ ശുചിത്വത്തോടെ പരിപാലിക്കേണ്ട കടമ നിർവ്വഹിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ആദൂർ പോലീസ് സബ് ഇൻസ്പെക്ടർ പ്രശോഭ് പറഞ്ഞു.
നവ കേരളം കർമ്മപദ്ധതി ഹരിത കേരളം മിഷൻമാലിന്യത്തിൽ നിന്നും സ്വതന്ത്ര്യം-സമഗ്ര സമ്പുർണ്ണ ശുചിത്വ പ്രഖ്യാപന പരിപാടി മല്ലംവാർഡിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അധ്യത വഹിച്ച ഗ്രാമപഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് സമ്പുർണ്ണശുചിത്വ പ്രഖ്യാപനം നടത്തി.വാർഡ് വികസന സമിതി കൺവീനർ
ഷെരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. മൊഗ്രാൽപുത്തൂർ ഹെൽത്ത് ഇൻസ്പെക്ടർ അഷ്‌റഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമസഭാ കോ-ഓർഡിനേറ്റർ വേണുകുമാർ മാസ്റ്റർ, മാധവൻ നമ്പ്യാർ, പ്രകാശ് റാവു, അബ്ബാസ് കൊളച്ചപ്പ്,കൃഷ്ണൻ ചേടിക്കാൽ, പൊന്നപ്പൻ, ഹമീദ് മല്ലം, ഷെരീഫ് മല്ലത്ത്, സി.ഡി. എസ് ചെയർപേഴ്സൺ സുബൈദ, ശാന്തിനി ദേവി, ലക്ഷ്മി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad