Type Here to Get Search Results !

Bottom Ad

മൊഗ്രാൽ പുത്തൂരിൽ അശാസ്ത്രീയമായി നിർമിച്ച റോഡ് ഗതാഗത യോഗ്യമാക്കി നാട്ടുകാരുടെ പ്രതിഷേധം

മൊഗ്രാൽ പുത്തൂർ:(www.evisionnews.co) മൊഗ്രാൽ പുത്തൂരിൽ അശാസ്ത്രീയമായി നിർമിച്ച റോഡ് നന്നാക്കി നാട്ടുകാരുടെ പ്രതിഷേധം.എo.എൽ.എ ഫണ്ട് ഉപയോഗപ്പെടുത്തി റോഡ് അശാസത്രീയമായി പകുതി ഭാഗം കോൺക്രീറ്റ് ചെയ്തതിനാൽ റോഡ് വെള്ളം കെട്ടി നിന്ന് കുളത്തിന് സമാനമായിരുന്നു.ഈ റോഡാണ് നാട്ടുകാർ പ്രതിഷേധിച്ച് കെട്ട് കല്ല് വിരിച്ച് ഗതാഗതയോഗ്യമാക്കിയത്. കോട്ടക്കുന്ന് ജുമാ മസ്ജിദ് റോഡ് പഴയ കാലത്ത് വെള്ളം പോകുന്ന തോടായിരുന്നു. 

ഇരുവശവും വീടുകളിൽ നിന്ന് വരുന്ന വള്ളം റോഡിലൂടെയാണ് വയലുകളിലേക്ക് ഒഴുകി പോകുന്നത് ഈ റോഡാണ് പകുതി കോൺക്രീറ്റ് ചെയ്തത്. ഇതോടെ ഈ മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് വഴി നടക്കാൻ പോലും കഴിയാതെയാവുകയായിരുന്നു. മസ്ജിദ്, മദ്റസ, അംഗൻവാടി അടക്കം നാട്ടുകാർ ദൈനംദിന ആവശ്യത്തിന് നിരന്തരം സഞ്ചരിക്കുന്ന റോഡാണിത്. രണ്ടര മാസമായി ഈ നില തുടർന്നെങ്കിലും അധികൃതർ ആരും തിരിഞ്ഞ് നോക്കിയില്ല.നാട്ടുകാർ എം.എൽ.എ യോടും പഞ്ചായത്ത് മെമ്പറോടും പരാതിപെട്ടങ്കിലും നടപടിയുണ്ടായില്ല. ഈ സഹചര്യത്തിലാണ് ഈ സ്വാതന്ത്രദിനത്തിൽ കോട്ടക്കുന്ന് നിവാസികൾ റോഡ് ഗതാഗത യോഗ്യമാക്കിയത്. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി.പണി പൂർത്തികരിച്ച റോഡ് യൂണിറ്റ് പ്രസിഡൻറ്റ് അബ്ദുല്ല മുസല്യാരുടെ നേത്യത്വത്തിൽ തുറന്ന് കൊടുത്തു. ഉമ്പു ഹാജി, ഉമർഹാജി, ഔഫ് ഹാജി, അബൂബക്കർ ഹാജി, മുക്രി അബ്ദുല്ല ഹാജി, കെ.കെ അന്തുമാൻ, അബദുല്ല മുറാദി, കരീം ബീടംകുന്ന്, അശ്റഫ് ഹാജി ,ഔഫ് ദേശാംകുളം, റഫീഖ് ഹാജി, താഹിർ ഹാജി, ഹാഫിള് അബ്ദുൽ അസീസ് സഅദി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad