Type Here to Get Search Results !

Bottom Ad

കാസർകോട്ട് യു.ഡി.എഫ് സയാഹ്ന ധർണ്ണ നാളെ

കാസർകോട്:(www.evisionnews.co) കേന്ദ്ര കേരള സർക്കാരുകളുടെ ദളിത് കർഷക ന്യൂനപക്ഷ ദ്രോഹ നടപടികൾ ചൂണ്ടി കാട്ടി യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നാളെ ( വൈകുന്നേരം നാല് മണിക്ക് കാസർകോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിക്കാൻ യു.ഡി.എഫ് നിയോജക മണ്ഡലം ലൈസൺ കമ്മിറ്റി യോഗം തീരുമാനിച്ചു.
രൂക്ഷമായ വിലക്കയറ്റവും, പനിമരണങ്ങളും, റേഷൻ കാർഡ് വിതരണത്തിലെ കാലതാമസവും മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടുമ്പോഴും സംസ്ഥാന സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.ദളിത്, കർഷക,ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ അറിവോടെയാണെന്നും യോഗം കുറ്റപ്പെടുത്തി.
ചെയർമാൻ എ എം കടവത്ത് അദ്യക്ഷത വഹിച്ചു.സി.ടി.അഹമ്മദലി,ടി.എ കാലിദ്,അബ്ദുല്ല കുഞ്ഞി ചെർക്കള, ടി.എം ഇഖ്ബാൽ, കരിവെള്ളൂർ വിജയൻ,ഉബൈദുള്ള കടവത്ത്,വി.എം.മുനീർ, ജി.നാരായണൻ, ബി.കെ.അബ്ദുൾ സമദ്, എം.പുരുഷേത്മൻ നായർ, ഹാരിസ്ചൂരി, കെ.ഷാഫി ഹാജി, എ.കെ.ശങ്കർ, പി.കെ.ഷെട്ടി ബെള്ളൂർ,ആർ.പി.രമേഷ് ബാബു,എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad