Type Here to Get Search Results !

Bottom Ad

പൊതു വിദ്യാലയങ്ങള്‍ സഹവര്‍ത്തിത്വത്തിന്റെ കേന്ദ്രങ്ങള്‍ -എ.ജി.സി ബഷീര്‍


മുളിയാര്‍: (www.evisionnews.co) ഭിന്ന സംസ്‌കാരങ്ങളുടെ മഹത്വം ഉള്‍കൊണ്ട് പരസ്പര സഹവരത്തിത്വത്തിന്റെ പാതയില്‍ വിദ്യാര്‍ത്ഥികളുടെ ജീവിതംക്രമമപ്പെടുത്തുന്നതില്‍പൊതുവിദ്യാലയങ്ങള്‍ വഹിക്കുന്ന പങ്ക് ഏേെറ ശ്രേഷ്ഠമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ പറഞ്ഞു. ബോവിക്കാനം ബി.എ.ആര്‍.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വികസന സെമിനാര്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് അംഗം എ.പി.ഉഷ അധ്യക്ഷത വഹിച്ചു.
പി.ടി.എ.പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
സ്‌കൂളിന്റെ വികസന പദ്ധതി രേഖ എ.ജി.സി. ബഷീര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന് കൈമാറി പ്രകാശനംചെയ്തു.നഫീസമുഹമ്മദ്കുഞ്ഞി,  ആസ്യ ഹമീദ്, ശോഭപയോലം,  ബി.കെ.ഹംസ, എസ്.എം.മുഹമ്മദ് കുഞ്ഞി, സിബി തോമസ്, അരവിന്ദാക്ഷന്‍ നമ്പ്യാര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പള്‍മെജോ ജോസഫ് റിപ്പോര്‍ട്ടവതരിപ്പിച്ചു. വിരമിച്ച അധ്യാപകന്‍ ഹസ്സന്‍ മാസ്റ്ററെ ഷാളണിയിച്ച് ആദരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad