Type Here to Get Search Results !

Bottom Ad

കേരളത്തിലെ സിപിഎം അതിക്രമങ്ങള്‍ രാഹുല്‍ ഗാന്ധി കാണുന്നില്ലേ? ബിജെപി


ന്യൂഡല്‍ഹി: (www.evisionnews.co) പ്രതിപക്ഷ പാര്‍ട്ടികളെ യോജിപ്പിച്ചുകൊണ്ട് ജെഡിയു നേതാവ് ശരദ് യാദവ് സംഘടിപ്പിച്ച സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ ചൊല്ലി കോണ്‍ഗ്രസ്  ബിജെപി വാക്‌പോര്. രാഹുലിന്റെ കപടമുഖമാണ് പ്രസംഗത്തിലൂടെ പുറത്തുവന്നതെന്ന് ആരോപിച്ച ബിജെപി, കേരളത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതില്‍ രാഹുല്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടതു 'സ്വച്ഛ് ഭാരത'വും ജനത്തിനു വേണ്ടതു 'സച്ച് (സത്യ) ഭാരത'വുമാണെന്നാണ് സമ്മേളനത്തില്‍ രാഹുല്‍ പ്രസംഗിച്ചത്. ആര്‍എസ്എസിനെതിരെ രൂക്ഷമായ വിമര്‍ശനവും അദ്ദേഹം നടത്തിയിരുന്നു. മതത്തിന്റെയും ജാതിയുടെയും പേരില്‍ സമൂഹത്തെ വേര്‍തിരിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ആരോപണം.

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഈ ആരോപണത്തിനുള്ള മറുപടിയുമായി ഇന്നു രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും ജനങ്ങള്‍ നിരാകരിച്ചതിന്റെ 'രാഷ്ട്രീയ പൊട്ടിക്കരച്ചില്‍' ആണ് ഈ കേട്ടതെന്ന് രവിശങ്കര്‍ പ്രസാദ് പരിഹസിച്ചു. കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് എന്ത് പൈതൃകത്തിന്റെ അടിസ്ഥാനത്തിലാണെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad