Type Here to Get Search Results !

Bottom Ad

ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ബാറുകൾക്കായി ദൂരപരിധി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തും

തിരുവനന്തപുരം:(www.evisionnews.co) ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ബാറുകൾക്ക് അംഗീകാരം ലഭിക്കാൻ ദൂരപരിധി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു. ആരാധനാലയങ്ങൾ, സ്കൂളുകൾ തുടങ്ങിയവയ്ക്ക് അടുത്തുള്ള ബാറുകൾക്ക് പ്രവർത്തിക്കാനാണ് 200 മീറ്ററെന്ന ദൂരപരിധി 50 മീറ്ററാക്കി കുറയ്ക്കുന്നത്. ഇതു സംബന്ധിച്ച കരട് റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്.


സ്കൂളുകൾ ആരാധനാലയങ്ങൾ പട്ടികജാതി, പട്ടികവർഗ കോളനികൾ എന്നിവയ്ക്ക് അടുത്തായി ബാർ സ്ഥാപിക്കുമ്പോൾ 200 മീറ്റർ അകലം പാലിക്കണമെന്നാണ് നിലവിലെ ചട്ടം. കള്ളുഷാപ്പുകൾക്ക് ഇത് 400 മീറ്ററാണ്. ഗേറ്റിൽനിന്ന് ഗേറ്റിലേക്കുള്ള അകലമാണ് കണക്കാക്കുന്നത്.


ഫോർ സ്റ്റാർ മുതൽ മുകളിലുള്ള ബാറുകൾക്ക് 2011 വരെ 50 മീറ്റർ അകലം പാലിച്ചാൽ മതിയായിരുന്നു. പ്രതിഷേധത്തെത്തുടർന്നാണ് ഫോർ സ്റ്റാറിനും ഫൈവ് സ്റ്റാറിനും 200 മീറ്റർ അകലമെന്ന മാനദണ്ഡം കൊണ്ടുവന്നത്. ഇതാണ് വീണ്ടും 50 മീറ്ററായി കുറയ്ക്കുന്നത്. ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും എക്സൈസ് അധികൃതർ പറഞ്ഞു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad