ബംഗളൂരു (www.evisionnews.in): ബലാല്‍സംഗത്തിനിരയായ അഞ്ചുവയസുകാരി ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചു. ഈമാസം 17ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ശനിയാഴ്ച രാത്രിയാണ് മരിച്ചത്. സംഭവം സംബന്ധിച്ച് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പിതാവിന്റെ മരണ ശേഷം കുട്ടിയുടെ സംരക്ഷണം മാതാവ് മറ്റൊരു സ്ത്രീയെ ഏല്‍പ്പിച്ചിരുന്നു. ഈ സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയ സ്ത്രീ ഭക്ഷണം നല്‍കാതെ പീഡിപ്പിച്ചതായും പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ വിവരം മരണത്തിന് മുമ്പ് പെണ്‍കുട്ടി തന്നെ പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. മൃതദേഹം വിദഗ്ദ പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കും.
Post a Comment
0 Comments