Type Here to Get Search Results !

Bottom Ad

വള്ളത്തില്‍ കപ്പലിടിച്ച സംഭവം: കപ്പല്‍ നിരീക്ഷിക്കാന്‍ നാവിക വിമാനം ശ്രീലങ്കയിലേക്ക്

കൊച്ചി:(www.evisionnews.co) വള്ളത്തില്‍ കപ്പലിടിച്ച സംഭവത്തില്‍ കപ്പല്‍ നിരീക്ഷിക്കാനും തിരിച്ചെത്തിക്കാനുമായി നാവികസേനാ വിമാനം ശ്രീലങ്കയിലേക്ക് പുറപ്പെടും. കൊച്ചിയില്‍ നിന്നും ഞായറാഴ്ച രാവിലെ തന്നെ വിമാനം പുറപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.  പി 8 ഐ വിമാനമാണ് ശ്രീലങ്കയിലേക്ക് പോകുന്നത്.

വള്ളത്തിലിടിച്ച ഹോങ്കോങ് കപ്പലുള്ളത് കൊളംബോ തീരത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ അധികാരപരിധിക്ക് പുറത്താണ്. കപ്പലിനെ നിരീക്ഷിക്കാനും ഇന്ത്യന്‍ പരിധിയിലേക്ക് തിരിച്ചുകൊണ്ടുവരാനുമാണ് നാവികസേന വിമാനത്തെ അയക്കുന്നത്. അതേസമയം കപ്പല്‍ തിരിച്ച് കൊച്ചിയിലെത്തിക്കാന്‍ അധികൃതരോട് ആവശ്യപ്പെടാനും ശ്രമം നടക്കുന്നുണ്ട്. .
കഴിഞ്ഞ ദിവസമാണ് കപ്പലിടിച്ച് ആരോഗ്യ അണ്ണ എന്ന വള്ളം മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന 6 തൊഴിലാളികളെയും രക്ഷപ്പെടുത്തിയിരുന്നു. 
അപകടം നടന്നതിന് സമീപത്തുണ്ടായിരുന്ന മറ്റൊരു ബോട്ടിലെ തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്. വള്ളത്തിലിടിച്ച കപ്പല്‍ നിര്‍ത്താതെ പോവുകയായിരുന്നു.
 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad