Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് ബന്തിയോട് ശാഖ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഉപ്പള:(www.evisionnews.co) ബന്തിയോട് ശാഖ മുസ്ലിം ലീഗ് ഓഫിസ് ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന പൊതുയോഗം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ചെർക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്‌ എം ബി യുസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം. സി ഖമറുദ്ധീൻ, ട്രഷറർ എ.അബ്ദുൾ റഹിമാൻ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്‌ ടി എ മൂസ, സെക്രട്ടറി എം അബ്ബാസ്‌. ട്രഷറർ അഷ്‌റഫ്‌ കർള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ എ ജി സി ബഷീർ, ജില്ലാ സെക്രട്ടറി മാരായ എം അബ്ദുള്ള, ഹനീഫ് ഹാജി പൈവളിക, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ്‌, മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട്‌ അബ്ബാസ്‌ ഓണന്ത, സെക്രട്ടറി ഹമീദ് കുഞ്ഞാലി തുടങ്ങി നിരവധി പേര് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad