Type Here to Get Search Results !

Bottom Ad

ഓണാഘോഷം: ജില്ലയിൽ വിപുലമായ പരിപാടികൾ

കാസർകോട്: ജില്ലയില്‍ വൈവിധ്യമാര്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പി ക്കുന്നു . ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഡിടിപിസി, ബി ആര്‍ഡിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, നെഹ്‌റു യുവകേന്ദ്ര എിന്നി വയുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്. ഇതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. 
29 ന് രാവിലെ 7.30 ന് കാഞ്ഞങ്ങാട് നിന്നും ആരംഭിച്ച് ബേക്കല്‍കോട്ട വരെയുളള ക്രോസ് കൺട്രി മത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. 31 ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പാലക്കുന്നിൽ നിന്നും ആരംഭിച്ച് ആറു മണിയോടെ പളളിക്കര ബീച്ച് പാര്‍ക്കില്‍ എത്തിച്ചേരും. ഘോഷയാത്രയില്‍ നിശ്ചലദൃശ്യങ്ങള്‍, മതസൗഹാര്‍ദ്ദ പരിപാടികള്‍, മാര്‍ഗം കളി, ദഫ് മുട്ട്, കോല്‍കളി, ശിങ്കാരി മേളം തുടങ്ങിയവ അണിനിരക്കും. മുത്തുകുട, ചെണ്ടമേളം, പഞ്ചാരി മേളം, മാവേലി എഴുന്നളളത്ത്, പുലിവേഷം, യക്ഷഗാനം എന്നിവയും ഘോഷയാത്രയില്‍ ഉണ്ടാകും. ഇതോടൊപ്പം കുടുംബശ്രീ അംഗങ്ങള്‍ കേരളീയ വേഷത്തില്‍ അണിനിരക്കും. വൈകുന്നേരം ആറു മണിക്ക് പളളിക്കര ബീച്ച്പാര്‍ക്കില്‍ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നടക്കും. തുടർന്ന് കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. 
സെപ്തംബര്‍ ഒിന് രാവിലെ ബേക്കല്‍ ബീച്ച്പാര്‍ക്കില്‍ പായസമേള, കവുങ്ങ് കയറ്റ മത്സരം, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുളള വടംവലി മത്സരങ്ങള്‍ എിന്നിവ സംഘടിപ്പിക്കും. ഘോഷയാത്രയില്‍ അണിനിരക്കു ഫ്‌ളോട്ടുകള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. ഫ്‌ളോട്ട് മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഈ മാസം 22 നകം ബി ആര്‍ ഡി സി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം.
ഫോൺ 04672 236580. കലാസാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുവര്‍ വിശദ വിവരങ്ങള്‍ക്ക് കുടുംബശ്രീ കോര്‍ഡിനേറ്റര്‍(9809920588), നെഹ്‌റു യുവകേന്ദ്ര കോര്‍ഡിനേറ്റര്‍ (8547416636) എിന്നിവരെയും ക്രോസ് കൺട്രി മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ (9447037405), ഡിടിപിസി(04994 256450) എന്നി വരെയും ബന്ധപ്പെടണം.

Post a Comment

0 Comments

Top Post Ad

Below Post Ad