Type Here to Get Search Results !

Bottom Ad

വാട്ടർ കൂളർ സമർപ്പണവും ഇമാദ് ലീഡേർഴ്സ് മീറ്റും പൊതു സമ്മേളനവും സംഘടിപ്പിച്ചു

ഉദുമ : ദുബൈ എസ്.കെ.എസ്.എസ്.എഫ് ഉദുമ മേഖല (മണ്ഡലം) കമ്മിറ്റി എം.ഐ.സി. ദാറുൽ ഇർഷാദ് കോളേജിന് നൽകുന്ന വാട്ടർ കൂളർ സമർപ്പണവും ഹുദവി ഇർശാദി പണ്ഡിത കൂട്ടായ്മയായ ഇമാദിന്റെ കേരള-ഗൾഫ് ഘടകങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലീഡർസ് മീറ്റും പൊതുസമ്മേളവും ഇന്നലെ വൈകിട്ട് 4 മണിക്ക് ഉദുമ പടിഞ്ഞാർ എം.ഐ.സി ദാറുൽ ഇർഷാദ് ക്യാമ്പസിൽ വെച്ച് സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് ഉദുമ മണ്ഡലം പ്രസിഡന്റ് അബ്ബാസ് ഹുദവി ബേക്കൽ അദ്യക്ഷത വഹിച്ചു. ദാറുൽ ഇർശാദ് അക്കാദമി മാനേജർ കെ.കെ.അബ്ദുല്ല ഹാജി ഖത്തർ ഉദ്ഘാടനം ചെയ്തു.ഇമാദ് പ്രസിഡന്റ് അഡ്വ:ഹനീഫ് ഹുദവി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തി,സമാപന കൂട്ട് പ്രാർത്ഥനയ്ക്ക് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റിയംഗം സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് നേതൃത്തം നൽകി, എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ ദുബൈ കമ്മിറ്റി ജനറൽ സെക്രട്ടറി സുബൈർ മാങ്ങാട്,എസ്.കെ.എസ്.എസ്.എഫ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ഹാശിം പടിഞ്ഞാർ ,അബു ദാബി എം.ഐ.സി സെക്രട്ടറി ഉസ്മാൻ ബെളളിപ്പാടി,കെ.എസ് അബ്ദുല്ല ഖത്തർ,സി.വി മുഹമ്മദ് കുഞ്ഞി ഹാജി, ടി റംസാൻ ഉദുമ പടിഞ്ഞാർ, മുസ്ഥഫ ഹുദവി തിരുവട്ടൂർ, റാശിദ് ഹുദവി ദേളി, അനസ് ഹുദവി,ഹനീഫ് ഹുദവി തൊട്ടി, കരീം ഹുദവി കൊട്ടോടി ,റഹ്മാൻ ഹുദവി തൊട്ടി, ഹുദവി, ജാബിർ ഹുദവി ചാനടുക്കം,അസീസ് ഹുദവി സീതാംകോളി, ഫളൽ ഹുദവി വെളിമുക്ക്, ബശീർ ഹുദവി കുഞ്ചാർ, റിയാസ് ഹുദവി കാസർകോട്,സുഹൈൽ ഹുദവി മുക്കൂട്, ഇർശാദ് ഹുദവി നടുവിൽ, ശുഹൈബ് ഹുദവി രണ്ടത്താണി, ശരീഫ് ഹുദവി കൂവത്തോട്ടി, സിദ്ദീഖ് ഹുദവി മണിയൂർ എന്നിവർ സംബന്ധിച്ചു.






Post a Comment

0 Comments

Top Post Ad

Below Post Ad