Type Here to Get Search Results !

Bottom Ad

തീവ്ര,ഭീകര ചിന്തകള്‍ക്കെതിരെ മതേതര സമൂഹം ഒന്നിക്കണം:ഐ.സി.എഫ് ദേശരക്ഷ സംഗമം

ദമ്മാം:(www.evisionnew.co)ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഒരു വിധ്വംസക ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും, രാജ്യ താല്‍പര്യത്തിനപ്പുറം സങ്കുചിത, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ മതേതര സമൂഹം ഒറ്റപ്പെടുത്തണമെന്നും ഐ.സി.എഫ് സീക്കോ സെക്ടര്‍ ദേശരക്ഷ സംഗമം ആവശ്യപ്പെട്ടു. ജാതി മത വര്‍ഗ്ഗ വൈവിധ്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളായിരിക്കണം നമ്മുടെ പ്രചോദനം. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യമായ നാനാത്വത്തില്‍ ഏകത്വമെന്ന ഉന്നതമായ തത്വം ഉയര്‍ത്തിപ്പിടിച്ച് ഭരണഘടന അനുവദിച്ചു നല്‍കുന്ന സ്വാതന്ത്ര്യത്തെ അനുഭവിച്ച് ജീവിക്കാന്‍ ഓരോ പൗരനും അവസരം സൃഷ്ടിക്കാന്‍ ഭരണ കൂടം ജാഗ്രത പുലര്‍ത്തണമെന്നും സംഗമം അഭിപ്രായപ്പെട്ടു.ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷിക ഭാഗമായി ഐ.സി.എഫ് നാഷണല്‍ തലത്തില്‍ സെക്ടറുകളില്‍ നടത്തി വരുന്ന ദേശരക്ഷ സംഗമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.സീക്കോ സഅദിയ ഹാളില്‍ നടന്ന സംഗമം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഖിള്‍ര്‍ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.”സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷങ്ങള്‍” എന്ന വിഷയത്തില്‍ ഹാരിസ് ജൗഹരി കൊല്ലം പ്രഭാഷണം നടത്തി.സീക്കോ സെക്ടര്‍ പ്രസിഡന്റ്‌ ഉമര്‍ ലതീഫി അധ്യക്ഷത വഹിച്ചു.മുഹമ്മദ്‌ കുഞ്ഞി അമാനി പ്രാര്‍ത്ഥന നടത്തി.ഐ.സി.എഫ്നാഷണല്‍ നേതാവ് സലിം പാലാചിറ,ദമ്മാം സെന്‍ട്രല്‍ സെക്രട്ടറി ശരീഫ് സഖാഫി,ആര്‍.എസ്.സി ദമ്മാം സോൺ കൺവീനർ റൗഫ് പാലേരി,യൂസുഫ് സഅദി അയ്യങ്കേരി,മൊയ്തീന്‍ കുട്ടി കാരാകുറുശി,കെ.സി.എഫ് നാഷണല്‍ സെക്രട്ടറി ഫാറൂക്ക് കാട്ടിപ്പള്ള,നാസിര്‍ മസ്താന്‍ മുക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു.ജന.സെക്രട്ടറി ഹംസ എലാട് സ്വാഗതവും ഹബീബ് സഖാഫി നന്ദിയും പറഞ്ഞു.രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും നാം ഇന്ത്യക്കാര്‍ ഒരൊറ്റ ജനതയെന്ന സന്ദേശം കൂടുതല്‍ ദൃഢമാക്കുന്നതിനും വേണ്ടി സംഗമത്തില്‍ പ്രതിജ്ഞയെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad