Type Here to Get Search Results !

Bottom Ad

ജ്യോതിഷ് വധശ്രമം: പ്രതികളെ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്:(www.evisionnews.co) അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷി(30)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെ സഹായിച്ച 16കാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ജ്യോതിഷ് ബൈക്കില്‍ സഞ്ചരിക്കുന്ന വിവരം പ്രതികള്‍ക്ക് അറിയിച്ചു കൊടുത്ത രണ്ട് പേരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. അണങ്കൂര്‍ ടിപ്പു നഗറിലെ മുഹമ്മദ് അഷ്‌റഫ് (23), കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16കാരന്‍ എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ അഷ്‌റഫിനെ ഈ മാസം 31വരെ റിമാണ്ട് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറരയോടെ കോട്ടക്കണി പി.എം റോഡ് ജംഗ്ഷനില്‍ വെച്ചാണ് കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ  ജ്യോതിഷിന് നേരെ വധശ്രമമുണ്ടായത്.

Post a Comment

0 Comments

Top Post Ad

Below Post Ad