Type Here to Get Search Results !

Bottom Ad

സ്വകാര്യ ബസ് സമരം ജില്ലയിൽ പൂർണം:ജനം വലഞ്ഞു

കാസര്‍കോട്:(www.evisionnews.co) ബസ് ചാര്‍ജ് വര്‍ധനവ് അടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് സമരം ജില്ലയില്‍ പൂർണം.സമരം ജനങ്ങളെ വലച്ചു. ചില സ്ഥലങ്ങളിൽ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തിയെങ്കിലും യാത്രാക്ലേശത്തിന് പരിഹാരമായില്ല. വൈകിട്ട് ആറുമണിയോടെ ചില സ്ഥലങ്ങളില്‍ വണ്ടിയോടി.സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന പ്രദേശവാസികള്‍ക്ക് ബസ് പണി മുടക്ക് വിനയായി. ഡീസല്‍ വില വര്‍ധനക്ക് ആനുപാതികമായി ചാര്‍ജ് വര്‍ധിപ്പിക്കുക, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad