Type Here to Get Search Results !

Bottom Ad

കൊര്‍ദോവ കോളജില്‍ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു

ചെര്‍ക്കള (www.evisionnews.in): സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ദിരാ നഗര്‍ കൊര്‍ദോവ കോളേജില്‍ വിവിധ പരിപാടികളോടെ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. കൊര്‍ദോവ ഗ്രൂപ്പ് ഓഫ് എജ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ശരീഫ് ഉദ്ഘാടനം ചെയ്തു.

കവിയും ജനകീയ ചലച്ചിത്രവേദി പ്രവര്‍ത്തകനുമായ മധു എസ്. നായര്‍ മുഖ്യാതിഥിയായിരുന്നു. സ്വാതന്ത്ര്യ സമരഗീതങ്ങളും പരിസ്ഥിഥി കവിതകളും അദ്ദേഹം ആലപിച്ചു. ഡയറക്ടര്‍ റൗഫ് ബാവിക്കര അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ എം.എ നജീബ് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ വിജയ ലക്ഷ്മി, മുഹമ്മദ് സഹീന്‍, ശംസുദ്ദീന്‍ ചിറക്കല്‍, സ്റ്റാഫ് സെക്രട്ടറി കെ.ആര്‍ രജ്ഞിനി അബ്ദുല്‍ ഖാദര്‍ കരിപ്പൊടി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad