Type Here to Get Search Results !

Bottom Ad

ഷക്കീബുല്‍ ഹസ്സന് പത്ത് വിക്കറ്റ്, ഓസീസിനെതിരെ ചരിത്രമെഴുതി ബംഗ്ലാദേശ്


മിര്‍പൂര്‍ : (www.evisionnews.co)  ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്ട്രേലിയയ്‌ക്കെതിരെ ബംഗ്ലാദേശിന് ചരിത്ര ജയം. മിര്‍പൂരില്‍ നടന്ന ആദ്യ ക്രിക്കറ്റ് ക്രിക്കറ്റ് ടെസ്റ്റില്‍ 20 റണ്‍സിനാണ് കംഗാരുക്കളെ ബംഗ്ലാ കടുവകള്‍ മുട്ടുകുത്തിച്ചത്. അവസാന വിക്കറ്റായ ജോഷ് ഹെയ്സല്‍വുഡിനെ താജുള്‍ ഇസ് ലാം വിക്കറ്റിന് മുന്നില്‍ കുരുക്കിയതോടെ, മിര്‍പൂരിലെ ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയം കാണികളുടെ ആഹ്ലാദാരവങ്ങളാല്‍ പ്രകമ്പനം കൊണ്ടു.
ബംഗ്ലാദേശ് മുന്നോട്ടുവെച്ച 265 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേളികേട്ട ഓസീസ് ബാറ്റിംഗ് നിര വെറും 244 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ഓസീസിന് വേണ്ടി പൊരുതിയത്. 112 റണ്‍സെടുത്ത വാര്‍ണറെ ഷാകിബ് അല്‍ ഹസന്‍ പുറത്താക്കി. 37 റണ്‍സെടുത്ത നായകന്‍ സ്റ്റീവ് സ്മിത്തിനും, 33 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സിനും മാത്രമേ ബംഗ്ലാ ആക്രമണത്തെ ചെറുക്കാനായുള്ളൂ.
ആദ്യ ഇന്നിംഗ്സില്‍ ഓസീസിന്റെ അഞ്ചു വിക്കറ്റെടുത്ത ഷാകിബ് അല്‍ ഹസ്സന്‍, രണ്ടാമിന്നിംഗ്സിലും അഞ്ചു വിക്കറ്റുകള്‍ നേടി ബംഗ്ലാദേശിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. താജുള്‍ ഇസ്ലാം മൂന്നും, മെഹ്ദി ഹസ്സന്‍ രണ്ടും വിക്കറ്റെടുത്തു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സില്‍ 260 ഉം, രണ്ടാമിന്നിംഗ്സില്‍ 221 റണ്‍സുമാണെടുത്തത്. രണ്ടാമിന്നിംഗിസില്‍ ആറു വിക്കറ്റെടുത്ത ഓസീസ് സ്പിന്നര്‍ നതാന്‍ ല്യോണാണ് ബംഗ്ളാദേശിനെ തകര്‍ത്തത്. എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ ഓസീസിനെ 217 റണ്‍സിന് പുറത്താക്കിയ ബംഗ്ലാദേശ് 43 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. 84 റണ്‍സും പത്തുവിക്കറ്റും നേടിയ ഷാകിബാണ് കളിയിലെ താരം. രണ്ടാം ടെസ്റ്റ് സെപ്തംബര്‍ നാലു മുതല്‍ ആരംഭിക്കും

Tags

Post a Comment

0 Comments

Top Post Ad

Below Post Ad