Type Here to Get Search Results !

Bottom Ad

എരിയാലില്‍ വിദ്യാര്‍ത്ഥി യുവജന കുടുംബ സംഗമം ആറിന്


എരിയാല്‍ (www.evisionnews.co): എരിയാല്‍ മേഖലാ യൂത്ത് ലീഗ്, എം.എസ്.എഫ്കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന വിദ്യാര്‍ത്ഥി യുവജന കുടുംബ സംഗമം ആറിന് എരിയാലില്‍ നടക്കും. നേതൃത്വ വികസന ക്ലാസ്, വ്യക്തിത്വ വികസന ക്ലാസ്, വിവിധ വിജ്ഞാന- വിനോദ മത്സരങ്ങള്‍, പ്രവാസി സംഗമം, വനിതാ സംഗമം, പ്രതിഭ സംഗമം എന്നിവ നടക്കും. അഞ്ചു മണിക്ക് സമാപന സമ്മേളനത്തില്‍ മത്സരവിജയികള്‍ക്ക് സമ്മാനം നല്‍കും. 

പരിപാടിയുടെ വിജയത്തിന് കെ. കുഞ്ഞാമു ചെയര്‍മാനായും എ.കെ ഷാഫി ജനറല്‍ കണ്‍വീനറായും ഷംസു മാസ്‌കോ ട്രഷററായും 51 അംഗ കമ്മിറ്റി രൂപീകരിച്ചു. മുസ്തഫ മോഡേണ്‍ അധ്യക്ഷത വഹിച്ചു. എ.എ ജലീല്‍, കെ.ബി കുഞ്ഞാമു, മഹ്്മൂദ് കുളങ്കര, ബി.എം ഖാദര്‍, കെ.ബി മുനീര്‍, എ.എസ് ഹബീബ്, അഷ്റഫ് എരിയാല്‍, ബി. മൊയ്തീന്‍, ഇംത്യാസ് എരിയാല്‍, അസൈനാര്‍ കുളങ്കര, അബു നവാസ്, ഇ.എം ഷാഫി, മന്‍സൂര്‍ അക്കര, കെ.ബി അമീര്‍, അര്‍ഷാദ്, ഹാരിസ്, സുബൈര്‍, നിസാര്‍ കുളങ്കര സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad