Type Here to Get Search Results !

Bottom Ad

മതം മാറിയ യുവതിയുടെ ആത്മഹത്യ; കൊളവയലിലെ വ്യാജസിദ്ധന്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്: (www.evisionnews.co) മതംമാറിയ ഭര്‍തൃമതിയെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മുഖ്യ പ്രതിയായ വ്യാജ സിദ്ധനെ ഹൊസ്ദുര്‍ഗ്ഗ് അഡീഷണല്‍ എസ് ഐ പി വിജയന്റെ നേതൃത്വത്തില്‍ ഇന്നു രാവിലെ അറസ്റ്റു ചെയ്തു. അജാനൂര്‍, കുറ്റ്യാടി കൊളവയലിലെ അബ്ദുള്‍ റഹ്മാന്‍(58) ആണ് അറസ്റ്റിലായത്.
കാഞ്ഞങ്ങാട്ടെ ആവിക്കര ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇസ്ലാം മതത്തില്‍ നിന്നു ക്രിസ്ത്യന്‍ മതത്തിലേക്കു മാറിയ തന്‍സീറ എന്ന ടീനയെ ഒരാഴ്ച മുമ്പാണ് ആവിക്കരയിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാണത്തൂര്‍ സ്വദേശിയായ സ്വകാര്യ ബസ് ഡ്രൈവര്‍ ജോമോനാണ് ടീനയുടെ ഭര്‍ത്താവ്. ടീനയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് വ്യാജ സിദ്ധനെതിരെ കേസെടുത്തിരുന്നത്. യുവതി ആത്മഹത്യ ചെയ്ത സമയത്ത് ഒരാഴ്ചയോളം ക്വാര്‍ട്ടേഴ്സില്‍ മന്ത്രവാദ കര്‍മ്മങ്ങള്‍ നടന്നിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയുരന്നു.
ആത്മഹത്യ നടന്ന ദിവസവും മന്ത്രവാദ കര്‍മ്മം നടന്നതായി പൊലീസിനു തെളിവു ലഭിച്ചു. അന്നു രാവിലെ ഭര്‍ത്താവിന്റെ അഭാവത്തില്‍ യുവതിയുടെ പൊക്കിള്‍ കുഴിയിലും മറ്റുമായി മന്ത്രവാദ കര്‍മ്മം നടത്തിയതായുള്ള പാടുകള്‍ പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
പ്രതിയെ ഇന്നുകോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad