Type Here to Get Search Results !

Bottom Ad

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി; മൂന്നു ഭീകരരെ വധിച്ചു


ശ്രീനഗര്‍(www.evisionnews.co )  ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പൊലീസ് കോംപ്ലക്‌സിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. നാലു സിആര്‍പിഎഫുകാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയില്‍ മൂന്നു ഭീകരരും കൊല്ലപ്പെട്ടു. ചാവേറാക്രമണമാണ് നടന്നതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പൊലീസും സൈനികരും കുടുംബസമേതം താമസിക്കുന്ന മേഖലയിലേക്ക് ശനിയാഴ്ച പുലര്‍ച്ചെയാണ് ഭീകരര്‍ ഇരച്ചുകയറിയത്. തുടര്‍ന്ന് ഇവര്‍ നടത്തിയ വെടിവയ്പിലാണ് ഉദ്യോഗസ്ഥര്‍ക്കു ജീവന്‍ നഷ്ടമായത്. വെടിവയ്പ് അവസാനിച്ചശേഷം ഭീകരരില്‍നിന്നു കണ്ടെടുത്ത സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചത്. 

ഭീകരാക്രമണം ഉണ്ടായ ഉടന്‍തന്നെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പൊലീസ് കോംപ്ലക്‌സിനുള്ളില്‍ താമസിക്കുന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.

ഉദ്യോഗസ്ഥര്‍ കുടുംബസമേതം താമസിക്കുന്ന സ്ഥലത്ത് ഒളിച്ചിരുന്ന ഭീകരരെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് വെടിവച്ചിട്ടത്. ഉച്ചയ്ക്കുശേഷമാണ് ഒരു ഭീകരനെ വധിക്കാന്‍ സുരക്ഷാ സേനയ്ക്ക് സാധിച്ചത്. വൈകിട്ട് അഞ്ചു മണിക്കു ശേഷം മറ്റൊരു ഭീകരന്റെ മൃതദേഹവും കണ്ടെത്തി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad