Type Here to Get Search Results !

Bottom Ad

വിരലടയാള വിദഗ്ധന്‍ അടൂര്‍ സുരേന്ദ്രന്‍ അന്തരിച്ചു


അടൂര്‍: (www.evisionnews.co)  പ്രമുഖ വിരലടയാള വിദഗ്ധനും കാസര്‍കോട് ഫിംഗര്‍ പ്രിന്റ് ബ്യൂറോ മേധാവിയുമായിരുന്ന അടൂര്‍ സുരേന്ദ്രന്‍ (59) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ വൈകിട്ട് അടൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കുളിമുറിയില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എഴുത്തുകാരനും സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുമായ ഇദ്ദേഹം ഇന്നലെ ഉച്ചവരെ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഉണ്ടായിരുന്നു. മുത്തലാഖ് സംബന്ധിച്ച സുപ്രീംകോടതി വിധിയിലടക്കം ഫേസ്ബുക്കില്‍ തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ് അന്ത്യമുണ്ടായത്. മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ അടൂര്‍ സുരേന്ദ്രന്‍ വിരലടയാള പരിശോധനയിലൂടെ ഏറെ ശ്രദ്ധേയനും കുറ്റവാളികളുടെ പേടി സ്വപ്നവുമായിരുന്നു. കാസര്‍കോട്ട് നടന്ന ക്ഷേത്ര കവര്‍ച്ചകളിലടക്കം പ്രമാദമായ ഒട്ടേറെ കേസുകള്‍ക്ക് തുമ്പുണ്ടാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. ചെറിയൊരു തെളിവുപോലും തന്റെ അന്വേഷണ മികവിലൂടെ കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 2004 മുതല്‍ 2012 വരെ കാസര്‍കോട് ജില്ലാ ഫിംഗര്‍ പ്രിന്റ് ബ്യൂറോയില്‍ മേധാവിയായിരുന്നു. കാസര്‍കോട്ടു നിന്നാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. നേരത്തെ കാസര്‍കോട്ടുണ്ടായിരുന്നപ്പോള്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അടൂര്‍ ആനന്ദപള്ളിയിലായിരുന്നു താമസം. ഭാര്യ: ഗീതപ്രഭ.ജെ. മക്കള്‍: അഭിരാം ജി.സുരേന്ദ്രന്‍, അഭിഷേക് ജി.സുരേന്ദ്രന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad