Type Here to Get Search Results !

Bottom Ad

എയര്‍ ഇന്ത്യ വിമാനത്തില്‍ കഞ്ചാവു കടത്ത്; മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍


ന്യൂഡല്‍ഹി : (www.evisionnews.co) എയര്‍ ഇന്ത്യ വിമാനത്തിലൂടെ കഞ്ചാവ് കടത്തിയതിന് മലയാളി ഉദ്യോഗസ്ഥന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍. ദുബായ്- ചെന്നൈ- ഡല്‍ഹി വിമാനത്തില്‍നിന്നാണ് രണ്ടര കിലോ കഞ്ചാവ് പിടികൂടിയത്. ജൂലൈ 19ന് ദുബായില്‍നിന്ന് ചെന്നൈ വഴി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് വിമാനത്തില്‍നിന്നു കഞ്ചാവ് കണ്ടെടുത്തത്. ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് ട്രോളിയിലാണ് കഞ്ചാവു പൊതി കണ്ടെത്തിയത്.
ഒരു മാസത്തിലധികമായി ഡല്‍ഹി കസ്റ്റംസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലയാളി ക്യാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിമാനത്തിലൂടെ എത്രകാലമായി കഞ്ചാവു കടത്തുകയായിരുന്നുവെന്നും മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനും സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന പ്രതി ചെന്നൈയിലാണ് സ്ഥിരതാമസം.
സംഭവത്തിനു പിന്നില്‍ ഏതെങ്കിലും ഏജന്റുമാരുണ്ടോ, എവിടെ നിന്നാണ് കഞ്ചാവ് എത്തുന്നത് എന്നതും പരിശോധിക്കുന്നുണ്ട്. കൂടുതല്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ ലഹരികടത്തില്‍ ഉള്‍പ്പെട്ടതായി കസ്റ്റംസ് സംശയിക്കുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ ചോദ്യംചെയ്യും. ലഹരികടത്തിനു പിന്നില്‍ രാജ്യാന്തര സംഘമുണ്ടോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad