ഇസ്ലാമാബാദ് :L (www.evisionnews.co) രാജ്യത്തിനെതിരായ കടുത്ത പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് യുഎസുമായുള്ള ചര്‍ച്ചകളും ഉഭയകക്ഷി ബന്ധങ്ങളും നിര്‍ത്തിവയ്ക്കുകയാണെന്ന് പാക്കിസ്ഥാന്‍. പാക്ക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് നിര്‍ണായ തീരുമാനം പാക്ക് സെനറ്റിനെ അറിയിച്ചത്. പാക്കിസ്ഥാനെതിരായ പരാമര്‍ശങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആസിഫ് വ്യക്തമാക്കിയിട്ടുണ്ട്.
പുതുതായി ചുമതലയേറ്റ പ്രധാനമന്ത്രി ഷാഹിദ് ഘഖാന്‍ അബ്ബാസി അടുത്തമാസം യുഎസ് സന്ദര്‍ശിക്കാനിരിക്കെയാണ് പാക്കിസ്ഥാന്റെ നിര്‍ണായകമായ തീരുമാനം. ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഷാഹിദ് അബ്ബാസി യുഎസിലെത്തുന്നത്.
തെക്കനേഷ്യ സംബന്ധിച്ച നയപ്രഖ്യാപനങ്ങള്‍ക്കിടെയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാക്കിസ്ഥാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. യുഎസിന്റെ കമാന്‍ഡര്‍-ഇന്‍ ചീഫായി സ്ഥാനമേറ്റ ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രസംഗമായിരുന്നു ഇത്.
ഇന്ത്യയുടെ പേരു പറഞ്ഞു പാക്കിസ്ഥാന്‍ ഭീകരത വളര്‍ത്തുകയാണെന്നും പാക്കിസ്ഥാനെതിരെ ഉപരോധമടക്കമുള്ള പരിഗണനയിലാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഉഭയകക്ഷി ബന്ധം പഴയപോലെ തുടരില്ലെന്നും ദീര്‍ഘകാലമായി യുഎസ് കാട്ടിയ സൗമനസ്യവും ഇനി നല്‍കില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രസംഗത്തിന്റെ കാതല്‍.
ഇന്ത്യയില്‍ നിന്നുള്ള ഭീഷണിയുടെ വലയത്തിലാണെന്ന പേരുപറഞ്ഞു ഹഖാനി നെറ്റ്വര്‍ക്ക് അടക്കമുള്ള ഭീകരസംഘടനകള്‍ക്കു സജീവ പിന്തുണ നല്‍കുന്ന കുറ്റകൃത്യമാണു പാക്ക് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. യുഎസിന്റെ വന്‍ സാമ്പത്തിക-സൈനിക സഹായങ്ങള്‍ സ്വീകരിക്കുമ്പോഴും ഭീകരസംഘടനകള്‍ക്കു പാക്കിസ്ഥാന്‍ നല്‍കുന്ന സഹായങ്ങള്‍ തുടരുന്നുവെന്നും ട്രംപ് വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ നിശ്ശബ്ദമായിരിക്കാന്‍ അമേരിക്കയ്ക്കു കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി.
Post a Comment
0 Comments