Type Here to Get Search Results !

Bottom Ad

പീഡനം; പോക്സോ പ്രകാരം ബദിയഡുക്കയിലും വിദ്യാനഗറിലും കേസ്


കാസര്‍കോട്: (www.evisionnews.co) ഏതാനും ദിവസം മുമ്പ് കാണാതായ പതിനാറുകാരിയെ കര്‍ണ്ണാടക കാര്‍വാറില്‍ കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി നിരവധി തവണ ലൈംഗീക പീഡനത്തിനു ഇരയായതായി കണ്ടെത്തി. പെണ്‍കുട്ടി നല്‍കിയ മൊഴി അനുസരിച്ച് ബദിയഡുക്കയിലും വിദ്യാനഗറിലും പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ പരവനടുക്കത്തെ ചില്‍ഡ്രന്‍സ് ഹോമിലേയ്ക്കു മാറ്റി.പൊയ്നാച്ചിക്കു സമീപത്തെ പതിനാറുകാരിയെ ആണ് കാര്‍വാറിലെ ഒരു വീട്ടില്‍ കണ്ടെത്തിയത്. കാര്‍വാര്‍ പൊലീസിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ നേരത്തെ പരിചയമുള്ള ഒരാളുടെ വീട്ടില്‍ കണ്ടെത്തിയത്. മകളെ കാണാനില്ലെന്നു കാണിച്ച് മാതാവാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. നാടുവിടുന്നതിനു മുമ്പ് ഒട്ടേറെ തവണ തന്നെ പലരും പീഡിപ്പിച്ചിട്ടുണ്ടെന്നു പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. പീഡനം നടന്നത് പല സ്ഥലങ്ങളില്‍ ആയതിനാല്‍ ആരുടെയെങ്കിലും കെണിയില്‍ പെണ്‍കുട്ടി പെട്ടതായി സംശയിക്കുന്നു. അന്വേഷണം നടക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് കരുതുന്നത്. ഇതിനിടയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായുള്ള വിവരം പുറത്തായതോടെ ഏതാനും പേര്‍ മുങ്ങിയതായി പൊലീസ് സൂചിപ്പിച്ചു. ബദിയഡുക്കയില്‍ ബഷീര്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. ഇയാള്‍ വലയിലായതായി സൂചനയുണ്ട്. വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുമ്പള പേരാലിലെ കുഞ്ഞഹമ്മദ് ആണ് പ്രതി. സംഭവം നടന്നത് കുമ്പളയിലായതിനാല്‍ കേസ് കുമ്പള പൊലീസ് സ്റ്റേഷനിലേക്കു മാറ്റും

Post a Comment

0 Comments

Top Post Ad

Below Post Ad