Type Here to Get Search Results !

Bottom Ad

സ്വതന്ത്ര ദിനത്തില്‍ ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് യൂണിറ്റി ഡേ ആചരിച്ചു


മേല്‍പ്പറമ്പ്: (www.evisionnews.co) ലാ കൊന്‍ വി വെന്‍ സിയ കാമ്പയിന്റെ ഭാഗമായി സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് ശാഖ തലങ്ങളില്‍ യൂണിറ്റി ഡേ ആചരിച്ചു. തെക്കിലില്‍ ജില്ല ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍ ദേശീയ പതാക ഉയര്‍ത്തി.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ആഷിഫ് തെക്കില്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ചട്ടഞ്ചാലില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര പതാക ഉയര്‍ത്തി പഞ്ചായത്ത് സെക്രട്ടറി സാജിദ് ചട്ടഞ്ചാല്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തൈരയില്‍ മണ്ഡലം പ്രവര്‍ത്തക സമിതി അംഗം മൊയ്തു തൈര പതാക ഉയര്‍ത്തി. ശാഖ പ്രസിഡണ്ട് കലന്തര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബെണ്ടിച്ചാലില്‍ മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ഡ് ബി യു അബ്ദുല്‍ റഹിമാന്‍ ഹാജി പതാക ഉയര്‍ത്തി.പഞ്ചായത്ത് വൈസ്  പ്രസിഡണ്ട് മജീദ് ബെണ്ടിച്ചാല്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കീഴൂറില്‍ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി  സി എല്‍ റഷീദ് ഹാജി പതാക ഉയര്‍ത്തി. ഒരവങ്കരയില്‍ പഴയ കാല ലിഗ് പ്രവര്‍ത്തകന്‍ അബ്ദുല്ല കുഞ്ഞി മാണി പതാക ഉയര്‍ത്തി.പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല പ്രതിജ്ഞ ചെമ്പിരിക്കയില്‍ സി എച്ച് മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി.പരവനടുക്കം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ മച്ചിനടുക്കം പതാക ഉയര്‍ത്തി. എം എസ് എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബിലാല്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു

Post a Comment

0 Comments

Top Post Ad

Below Post Ad