Type Here to Get Search Results !

Bottom Ad

ദിലീപിന് ജാമ്യമില്ല: ഹൈക്കോടതി ഹര്‍ജി വീണ്ടും തള്ളി, മാഡവും കുടുങ്ങും

കൊച്ചി (www.evisionnews.co): നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും നിഷേധിച്ചു. പ്രോസിക്യൂഷന്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കിയ തെളിവുകള്‍ പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രഥമദൃഷ്ട്യാ ദിലീപിനെതിരെ തെളിവുകളുണ്ടെന്നും ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി. 

ആദ്യം ജാമ്യാപേക്ഷ സമര്‍പ്പിച്ച അഡ്വ. രാംകുമാറിനെ മാറ്റി മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിളള മുഖേനയാണ് ഇത്തവണ ഹൈക്കോടതിയെ ദിലീപ് സമീപിച്ചത്. എന്നാല്‍ ഗുരുതരമായ പരാമര്‍ശങ്ങളോടെ ദിലീപിന്റെ ജാമ്യഹര്‍ജി നേരത്തെ തളളിയ ജസ്റ്റിസ് സുനില്‍ തോമസ് ഇത്തവണയും ദിലീപിന് ജാമ്യം നിഷേധിക്കുകയായിരുന്നു. 

അറസ്റ്റിലായതിന് ശേഷം ഇതുവരെ ദിലീപ് മൂന്നുതവണ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഇനി സുപ്രീംകോടതിയാണ് ദിലീപിന് ആശ്രയിക്കാനുളളത്. കഴിഞ്ഞയാഴ്ച രണ്ടു ദിവസങ്ങളിലായി വാദം പൂര്‍ത്തിയായിരുന്നു. തന്റെ പേരിലുളള കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ വാദം. അതേസമയം നടി ഉപദ്രവിക്കപ്പെട്ടതിന്റെ തുടക്കത്തില്‍ തന്നെ ദിലീപിന്റെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നതായിട്ടാണ് പ്രോസിക്യൂഷന്‍ വാദം. ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചിരുന്നു.

അതിനിടെ ദിലീപിന് പിന്നാലെ രഹസ്യങ്ങള്‍ എല്ലാം അറിയുന്ന മാഡത്തെയും കുടുക്കാന്‍ അന്വേഷക സംഘം തയാറെടുക്കുന്നുണ്ടെന്നാണ് കൊച്ചിയില്‍ നിന്നുള്ള വാര്‍ത്തകള്‍. മാഡത്തിനെതിരെ ശക്തമായ മൊഴികളാണ് അന്വേഷകര്‍ക്ക് മുന്നില്‍ പറഞ്ഞത്. അതേസമയം ദിലീപിന് വേണ്ടി സിനിമക്കാരുടെ സംഘടനയായ അമ്മയും അതിന്റെ മുന്‍നിര നേതാക്കളും പുലര്‍ത്തുന്ന മൗനവും സിനിമാ രംഗത്തും പൊതു സമൂഹത്തിലും വന്‍ ചര്‍ച്ചയായിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad