Type Here to Get Search Results !

Bottom Ad

ആശങ്ക പെയ്യിച്ച് മഴ; ചിങ്ങം പിറന്നിട്ടും കാലവര്‍ഷത്തില്‍ കുറവ് തുടരുന്നു


കാസര്‍കോട്  : (www.evisionnews.in) ഒഡീഷയും അസമും പ്രളയ ഭീഷണി നേരിടുമ്പോള്‍ മണ്‍സൂണിന്റെ കവാടമായ കേരളം മഴക്കുറവിന്റെ നിഴലില്‍. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള രണ്ടര മാസത്തെ മഴയുടെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ കേരളത്തില്‍ കിട്ടേണ്ട മഴയുടെ അളവില്‍ ഏകദേശം 30% കുറവെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി). മണ്‍സൂണിന്റെ 32% മഴയും ലഭിക്കുന്നത് ജൂലൈയിലാണ്. ഓഗസ്റ്റില്‍ 28 ശതമാനവും സെപ്റ്റംബറില്‍ 23 ശതമാനവും ജൂണില്‍ 17 ശതമാനവുമാണ് ലഭ്യത.

ഓഗസ്റ്റ് മൂന്നാം വാരമായിട്ടും മഴ ഒളിച്ചുകളി തുടരുന്നതിനാല്‍ കേരളം, തമിഴ്നാട്, കര്‍ണാകട സംസ്ഥാനങ്ങള്‍ ആശങ്കയിലാണ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മഴ കുറഞ്ഞാല്‍ അണക്കെട്ടുകളിലെ നില പരുങ്ങലിലാകും. പുഴകളില്‍ പതിവു ചടങ്ങുകള്‍ക്കു പോലും വെള്ളമില്ലാത്ത സ്ഥിതി സംജാതമാകും. ഈ ഏപ്രിലില്‍ സംസ്ഥാനത്തെ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചിരുന്നു. പുതിയ സാഹചര്യം മുന്നില്‍ക്കണ്ട് ജലസംരക്ഷണത്തിനായി കര്‍മസേനയെ ഒരുക്കുകയാണ് കേരളം.

Post a Comment

0 Comments

Top Post Ad

Below Post Ad