Type Here to Get Search Results !

Bottom Ad

10 കോടിയുടെ അസാധു നോട്ട് പിടികൂടി; അഞ്ചു പേര്‍ അറസ്റ്റില്‍


ആലപ്പുഴ  : (www.evisionnews.co) കായംകുളത്തുനിന്നു 10 കോടി രൂപയുടെ അസാധു നോട്ട് പൊലീസ് പിടികൂടി. മൂന്നു കാറിലായി കടത്താന്‍ ശ്രമിച്ച 500, 1000 നോട്ടുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കാറുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഒരെണ്ണം നിര്‍ത്താതെ പോയി. രാത്രി പട്രോളിങ്ങിനിടെ പുലര്‍ച്ചയോടെയാണ് കായംകുളം ദേശീയപാതയില്‍ വച്ച് പൊലീസ് പണം പിടികൂടിയത്. പാലക്കാട് സ്വദേശികളാണ് പിടിയിലായത് എന്നാണ് വിവരം.

പാലക്കാടുനിന്നും കോയമ്പത്തൂരില്‍ നിന്നും ശേഖരിച്ച പണമാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. 20 ലക്ഷം രൂപയുടെ പുതിയ നോട്ടു നല്‍കിയാല്‍ ഒരു കോടിരൂപയുടെ പഴയ നോട്ട് പാലക്കാട് ലഭിക്കുമെന്നാണ് സൂചന. ഇത്തരം ഇടപാടുമായി ബന്ധപ്പെട്ടവരാണ് പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം. പാലക്കാട്ട് എവിടെയാണ് ഇടപാട് നടക്കുന്നതെന്നു വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

മുന്തിരി കൊണ്ടു പോകുന്നതുപോലെ ചെറിയ പെട്ടികളിലാക്കിയാണ് പണം കടത്തിയത്. ഒരു വാഹനം പിടികൂടാന്‍ സാധിക്കാത്തതിനാല്‍ ആകെയുള്ള പണത്തിന്റെ മൂല്യം വലുതാണെന്നാണ് പൊലീസ് കരുതുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad