Type Here to Get Search Results !

Bottom Ad

മുന്‍ ദേശീയ കബഡി താരം വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍


ബേഡകം: (www.evisionnews.co) മുന്‍ ദേശീയ കബഡി താരത്തെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം, ചേരിപ്പാടിയിലെ പ്രീതി(26) യെയാണ് ഇന്നലെ ഉച്ചയോടെ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുന്നാട് വില്ലേജ് ഓഫീസിലേക്ക് പോയി തിരിച്ചുവന്ന മാതാവാണ് മകളെ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ഉടനെ ബേഡകം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്നുച്ചയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. തമ്പാന്‍-അനിത ദമ്പതികളുടെ മകളാണ് പ്രീതി. ഇരിയണ്ണിയില്‍ കായിക അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. സ്‌കൂള്‍തലം മുതല്‍ കായിക മത്സരങ്ങളിലെ മികച്ച താരമായിരുന്നു. വെള്ളരിക്കുണ്ട് ഭീമനടി സ്വദേശി രാജേഷ് ആണ് ഭര്‍ത്താവ്. മകള്‍: അംഗിത. സഹോദരന്‍:പ്രവീണ്‍. ഭര്‍ത്താവുമായി പിണങ്ങിയതിനാല്‍ കുറേ മാസങ്ങളായി പ്രീതി ചേരിപ്പാടിയിലെ സ്വന്തം വീട്ടിലാണ് താമസം. ആത്മഹത്യ ചെയ്തതിന്റെ കാരണം അന്വേഷിക്കുകയാണ് പൊലീസും ബന്ധുക്കളും.

Post a Comment

0 Comments

Top Post Ad

Below Post Ad