ദോഹ: (www.evisionnews.co) പൊതുസ്ഥലങ്ങളില്‍ ഒട്ടകങ്ങളെ മേയ്ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിന്റെ കാലാവധി രണ്ട് വര്‍ഷത്തേക്കുകൂടി നീട്ടി.
നഗരസഭ പരിസ്ഥിതിമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹിയുടെ 2017-ലെ 277-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നിലവിലെ നിരോധനം രണ്ടുവര്‍ഷത്തേക്കുകൂടി നീട്ടിയത്. പുതിയ ഉത്തരവുപ്രകാരം രാജ്യത്ത് നിശ്ചിത സ്ഥലങ്ങളില്‍മാത്രമേ ഒട്ടകങ്ങളെ മേയ്ക്കാന്‍ അനുമതിയുള്ളൂ. പുതിയ ഉത്തരവിന്റെ കാലാവധി 2019 ഓഗസ്റ്റ് 23 വരെയാണ്.
മുന്‍വര്‍ഷങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയത് വിജയകരമായ സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്. നിരോധനത്തിലൂടെ പൊതുസ്ഥലങ്ങളില്‍ ചെടികള്‍ക്കും മരങ്ങള്‍ക്കും തടസ്സമില്ലാതെ വളരാനുള്ള സാഹചര്യവും കൂടുതല്‍ ഹരിതാഭ നിലനിര്‍ത്താനും സഹായമാകുന്നുണ്ട്. പരിസ്ഥിതിസംരക്ഷണം ലക്ഷ്യമിട്ടാണ് നിരോധനം നീട്ടിയത്. നിരോധനം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയത്തിലെ വന്യജീവി സംരക്ഷണവിഭാഗം പരിശോധന നടത്തും. എല്ലാ ഒട്ടക ഉടമകളും ഉത്തരവ് പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ കര്‍ശന നിയമനടപടികള്‍ നേരിടേണ്ടിവരും.
Post a Comment
0 Comments