Type Here to Get Search Results !

Bottom Ad

ഖത്തര്‍ വിദേശകാര്യമന്ത്രിയും സുഷമാസ്വരാജും ചര്‍ച്ച നടത്തി


ന്യൂഡല്‍ഹി: ഖത്തര്‍ വിദേശകാര്യമന്ത്രി ഷൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് അല്‍താനി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ഖത്തറിനെതിരെ സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ കറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമവും തൊഴില്‍ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണത്തിനും ഏകോപനത്തിനും ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. തങ്ങളുടെ സഹൃദ രാഷ്ട്രവുമായുള്ള ചര്‍ച്ചകളില്‍ സംതൃപ്തിയുണ്ടെന്നും അബ്ദുറഹമാന്‍ അല്‍താനി തന്റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു.
സൗദി,യുഎഇ എന്നീ രാഷ്ട്രങ്ങളടക്കം ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഖത്തര്‍ സര്‍ക്കാരില്‍ നിന്നൊരാള്‍ ഇന്ത്യയിലെത്തുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad