Type Here to Get Search Results !

Bottom Ad

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വേതനത്തോടെ അവധി


റിയാദ്: (www.evisionnews.co) സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദിയിലെ ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വേതനത്തോടെ അവധിക്ക് അര്‍ഹതയുണ്ടെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. മുന്‍പ് ഹജ്ജ് നിര്‍വഹിക്കാത്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവധിക്ക് അര്‍ഹതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ബലി പെരുന്നാള്‍ അവധി ഉള്‍പ്പെടെ പരമാവധി പതിനഞ്ച് ദിവസം വേതനത്തോടെ അവധിക്ക് അവകാശമുണ്ട്. നേരത്തെ ഹജ്ജ് നിര്‍വഹിക്കാത്തവര്‍ക്ക് സര്‍വീസ് കാലയളവില്‍ ഒരു തവണ ഹജ്ജ് നിര്‍വഹിക്കുന്നതിനാണ് പൂര്‍ണ വേതനത്തോടെ അവധിക്ക് അര്‍ഹതയുളളതെന്നും തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മിനിമം രണ്ട് വര്‍ഷം തുടര്‍ച്ചയായി സേവനം പൂര്‍ത്തിയാക്കണം. ഇത്തരക്കാര്‍ക്കാണ് അവധിക്ക് അര്‍ഹതയുളളത്. ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് ചുരുങ്ങിയത് 10 ദിവസമെങ്കിലും ശമ്പളത്തോടെ അവധി നല്‍കണം. പരമാവധി 15 ദിവസം അവധി അനുവദിക്കാമെന്നും മന്ത്രാലയം വിശദീകരിച്ചു.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒരു ലക്ഷം ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് ശമ്പളത്തോടെയുളള അവധി പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം 2.39 ലക്ഷം ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി പത്രം വിതരണം ചെയ്തിട്ടുളളത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad