Type Here to Get Search Results !

Bottom Ad

ലൈഫ്മിഷന്‍ ഭവന പദ്ധതി തട്ടിപ്പിനെതിരെ ദേലംപാടി പഞ്ചായത്ത് യൂത്ത് ലീഗ് സമര സായാഹ്നം സംഘടിപ്പിച്ചു.


ബെള്ളച്ചേരി: (www.evisionnews.co) ലൈഫ്മിഷന്‍ ഭവന പദ്ധതി അന്യായമായ നടപടികളിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഇടതു സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ച് ദേലംപാടി പഞ്ചായത്ത് യൂത്ത് ലീഗ് സമര സായാഹ്നം സംഘടിപ്പിച്ചു. ബെള്ളച്ചേരി ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സൂപ്പി കൊറ്റുമ്പ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാവ് എം.യൂസഫ് ഹാജി ഉദ്ഘാടനം ചെയ്തു. അബൂദാബി കെ.എം.സി.സി. ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ.അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രമേഷന്‍ പാണ്ടി, ജാഫര്‍ കുയിത്തല്‍,ബി.പി.ശാഫി, കെ.പി. ഹസൈനാര്‍, മുഷ്താഖ് മൊഗര്‍, ബഷീര്‍ എ, രാമചന്ദ്രന്‍, ജാഫര്‍  അബ്ദുല്‍ റഹ്മാന്‍ എ.കെ, ഉമ്മര്‍ കൊറ്റുമ്പ, ശബീര്‍ സി.കെ, കെ.ഉമര്‍ , ഹനീഫ് കൊറ്റുമ്പ പ്രസംഗിച്ചു. ജില്ലാ കൗണ്‍സിലര്‍ ഹാശിം മൊഗര്‍ നന്ദി പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad