Type Here to Get Search Results !

Bottom Ad

പ്രശ്നങ്ങള്‍ ഒതുങ്ങുന്നില്ല; കുമ്മനത്തിന്റെ ജനരക്ഷായാത്ര വീണ്ടും മാറ്റി; അമിത് ഷാ എത്തില്ല


തിരുവനന്തപുരം: (www.evisionnews.co) ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര വീണ്ടും മാറ്റി. സെപ്തംബര്‍ ഏഴിന് നടത്താനിരുന്ന പദയാത്ര ഒക്ടോബര്‍ മാസത്തേക്കാണ് മാറ്റിയത്. അമിത് ഷായുടെ അസൗകര്യം മൂലം യാത്ര മാറ്റിയെന്നാണ് ബിജെപി നല്‍കുന്ന വിശദീകരണം. എന്നാല്‍ മെഡിക്കല്‍ കോഴയെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ അവസാനിക്കാത്തതാണ് യാത്ര മാറ്റിവെയ്ക്കാനിടയാക്കിയതെന്നാണ് സൂചനകള്‍.
കുമ്മനം നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ 13 ബിജെപി മുഖ്യമന്ത്രിമാരും അഞ്ച് ഉപമുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്ന വന്‍സംഘം കേരളത്തില്‍ എത്തുമെന്നായിരുന്നു പ്രചാരണം. സെപ്റ്റംബര്‍ ഏഴിന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര 11 ജില്ലകളിലാണ് പര്യടനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
23ന് തിരുവനന്തപുരത്താണ് ജാഥ സമാപിക്കേണ്ടിയിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം നാലുദിവസം യാത്ര നടത്താനായിരുന്നു പദ്ധതി. പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയുളള യാത്രയുടെ മൂന്നുദിവസങ്ങളിലായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുമെന്നും വിവരങ്ങളുണ്ടായിരുന്നു. യാത്രയുടെ സമാപനഘട്ടത്തിലും ദേശീയ അധ്യക്ഷന്‍ എത്തുമെന്നായിരുന്നു സൂചന.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad