തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് ലൗജിഹാദ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്‌റ. ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സാങ്കേതികമായി ഇതുവരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ബെഹ്റ പറഞ്ഞു
കേരളത്തില്‍ ലവ്ജിഹാദ് നടക്കുന്നുവെന്ന രീതിയില്‍ കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. സത്യം തിരിച്ചറിയാനായി സുപ്രീം കോടതി നിര്‍ദേശ പ്രകാരം അത്തരം കേസുകള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നും ബെഹ്റ വ്യക്തമാക്കി. വ്യത്യസ്ത മതസ്ഥര്‍ തമ്മില്‍ ധാരാളം വിവാഹം നടക്കുന്നു. അതില്‍ ലൗജിഹാദുമായി ബന്ധപ്പെട്ട രണ്ടുകേസ് അന്വേഷിച്ചിട്ടുണ്ട്. കൂടാതെ സുപ്രീം കോടതി ഉത്തരവ് പ്രകാരം എന്‍ഐഎയും അന്വേഷിക്കുന്നുണ്ട്.
Post a Comment
0 Comments