കാഞ്ഞങ്ങാട്: (www.evisionnews.co) ജനപക്ഷത്തു നിന്നു പ്രവര്‍ത്തിക്കാന്‍ എല്ലാ മനുഷ്യ സ്നേഹികളും ഒന്നിക്കണമെന്നു ചലച്ചിത്ര നടനും എം പിയുമായ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് നെഹ്റു കോളേജ് സാഹിത്യവേദിയുടെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അമ്പലത്തറ സ്നേഹവീട് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹവീട്ടില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനു രണ്ടു ലക്ഷം രൂപ കൂടി അനുവദിക്കും. ഫാനും മറ്റു അത്യാവശ്യ സൗകര്യങ്ങളും ഒരുക്കാന്‍ ഈ തുക ഉപയോഗിക്കണം. എന്റോസള്‍ഫാന്‍ ദുരിത ബാധിതരായ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി അമ്പലത്തറയില്‍ പണിതീര്‍ത്ത സ്നേഹവീട് മനുഷ്യ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഡോ. അംബികാസുതന്‍ മാങ്ങാട്, ഡോ. ബിജു അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുനീസ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment
0 Comments